പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആസൂത്രണഘടത്തിലാണ് വിദ്യാലയത്തിന് ജൈവവൈവിധ്യ പാര്‍ക്ക് അനവദിച്ചുകൊണ്ടുള്ള വാര്‍ത്ത കൂടി എത്തിയത്. സസ്യ ജന്തു വൈവിധ്യവും ജനിതക വൈവിധ്യവുമെല്ലാമുള്ള പാര്‍ക്ക് കുട്ടികള്‍ക്കായി തയ്യാറാക്കുന്നത് ഏറെ സന്തോൽകരം തന്നെ. പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പി ടി എ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.
ജൂണ്‍ 5 ന് രാവിലെ 10 മണിക്ക് ബഹു.കണ്ണൂര്‍ ജില്ലാ കലക്ടര്‍ ശ്രീ ചന്ദ്രശേഖര്‍ ഐ എ എസ് സ്കൂളിന്റെ മുന്‍വശത്ത് മൈതാനത്തോട് ചേര്‍ന്ന് സജ്ജമാക്കിയ സ്ഥലത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ഔപചാരിക നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് കുട്ടികളുടെ വിവിധ പരിപാടികളും വേദിയില്‍ നടന്നു.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസ് ശ്രീ സജിത്ത് മാഷ് നയിച്ചു. പവര്‍ പോയിന്റ് പ്രസന്റേഷനുകളും വീഡിയോകളും കോര്‍ത്തിണക്കിയ അവതരണം പ്രത്യേകം സജ്ജീകരിച്ച എല്‍ ഇ ഡി വാളിലൂടെ അവതരിപ്പിച്ചത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. 11.45 മുതല്‍ ഉച്ചവരെ നീണ്ട ക്ലാസ് ഏറെ ഫലപ്രദമായിരുന്നു.
പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച ഇലയറിവ്, ക്വിസ്, പോസ്റ്റര്‍ രചന, അവതരണങ്ങള്‍ തുടങ്ങിയവ വരും ദിവസങ്ങളില്‍ നടക്കും.
No comments:
Post a Comment